നടന് ജഗതി ശ്രീകുമാറിന് ഓണക്കോടി നല്കി സുരേഷ് ഗോപി. ഓണക്കോടിക്കൊപ്പം രമേഷ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയവിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ഓണക്കോടി നല്‍കിയത്.
പുസ്തകം തുറന്നുകാണിച്ച് അതിലെ പ്രധാന ഭാഗങ്ങള്‍ ജഗതിയുടെ ശ്രദ്ധയില്‍പെടുത്താനും സുരേഷ് ഗോപി ശ്രമിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.