വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച വിക്രം വേദ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. സിനിമ ആസ്വാദകരെ ഒരു പോലെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു തമിഴിലെ വിക്രം വേദ. ഹിന്ദിയില്‍ വേദയായി ഹൃത്വിക് റോഷനും വിക്രമായി സെയ്ഫ് അലിഖാനുമാണ് എത്തുന്നത്.
മാസ് രംഗങ്ങളും തകര്‍പ്പന്‍ സംഭാഷണങ്ങളും ഉള്‍പെടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രവേദയിലെ ഹിറ്റ് സംഭാഷണമായ ഒരു കഥ സൊല്ലട്ടുമാ എന്ന ചോദ്യത്തിലാണ് ടീസര്‍ ആരംഭിക്കുന്നത്.
ഗായത്രി-പുഷ്കര്‍ കൂട്ടുകെട്ടില്‍ ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്ടെയ്ന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിർമിക്കുന്നത്.
രാധിക ആപ്തെ, രോഹിത് സറഫ്, സത്യദീപ് മിശ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററിലെത്തും.