+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ക്ക് ജൊ​വാ​ന്‍​സ് സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യോ? തു​റ​ന്നു​പ​റ​ഞ്ഞ് മു​ന്‍ കാ​മു​കി

ഗാ​യ​ക​നും പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ നി​ക്ക് ജൊ​വാ​ന്‍​സി​നെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് നി​ക്കി​ന്‍റെ മു​ന്‍ കാ​മു​കി സെ​ലീ​ന ഗോ​മ​സ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ
നി​ക്ക് ജൊ​വാ​ന്‍​സ് സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യോ? തു​റ​ന്നു​പ​റ​ഞ്ഞ് മു​ന്‍ കാ​മു​കി

ഗാ​യ​ക​നും പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ നി​ക്ക് ജൊ​വാ​ന്‍​സി​നെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് നി​ക്കി​ന്‍റെ മു​ന്‍ കാ​മു​കി സെ​ലീ​ന ഗോ​മ​സ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നി​ക്ക് യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണോ എ​ന്ന് ഒരു ചോദ്യവും ഉയർന്നു.

ഇതിനാണ് ​ സെ​ലീ​ന​ മ​റു​പ​ടി നൽകിയത്. നി​ക്കും താ​നും പ്ര​ണ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു​മി​ച്ച് ജീ​വി​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ലീ​ന വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണെ​ന്ന തോ​ന്ന​ല്‍ ഒ​രു ശ​ത​മാ​നം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് സെ​ലീ​ന മ​റു​പ​ടി പ​റ​ഞ്ഞ​ത്.

2008-2009 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന നി​ക്കും സെ​ലീ​ന​യും ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം വേ​ര്‍​പി​രി​ഞ്ഞു. പ​ല​യി​ട​ത്തും സെ​ലീ​ന നി​ക്കി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. 2018ലാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​മാ​യി നി​ക്ക് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

പി​ന്നീ​ട് നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ ഇവർ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഡി​സം​ബ​റി​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. 2022 ജ​നു​വ​രി​യി​ല്‍ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. മാൾട്ടി മേരി എന്നാണ് കുഞ്ഞിന്‍റെ പേര്.