മക്കള്‍ക്ക് വേണ്ടി ഒരുമിച്ചിരിക്കുകയാണ് നടന് ധനുഷും ഐശ്വര്യ രജനീകാന്തും. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്.
ഏറെ ഞെട്ടലോടെയായിരുന്നു സിനിമ ലോകം ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ വാര്‍ത്ത അറിഞ്ഞത്. ഇവര്‍ക്കൊപ്പം ഗായകന് വിജയ് യേശുദാസും ദര്‍ശനയുമുണ്ട്. ധനുഷ്-ഐശ്വര്യ ദമ്പതികളുടെ മൂത്ത മകന് യാത്രയെ സ്കൂളിലെ സ്പോര്‍ട്സ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കനായാണ് ഇവരുവരും ഒന്നിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Yathra the son of #Dhanush sir and #Aishwarya ma'am at prefect induction ceremony with parents and little brother #Linga...#Yathra takes up oath as Sport captain... Proud moment for the family.. pic.twitter.com/r6mqPfi7Ih
— Thisu H (@thisu_h) August 22, 2022
18 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂള്‍ സ്പോര്ടസ് ക്യാപ്റ്റനായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണുന്നു.
അഭിമാനമുള്ള മാതാവാണ് ഞാന്‍. എത്ര വേഗമാണ് അവര്‍ വളരുന്നത്. ഐശ്വര്യ രജനീകാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. ദർശനയാണ് ചിത്രങ്ങൾ പങ്കുവച്ചത്.