യുവനിര്‍മാതാവും മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. വിശാഖിന്റെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ ഹൃദയം സ്വന്തമാക്കിയത്.
ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചാണ് വിശാഖ് നിര്‍മാണരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തിന്റെ വന്‍വിജയം വിശാഖിനും മെറിലാൻഡിനും ഗംഭീരതിരിച്ചു വരവ് സമ്മാനിച്ചു.
തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജയുടെയും മകനാണ് വിശാഖ്. തിരുവനന്തപുരത്തുള്ള ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്.
എസ്എഫ്എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായ കെ ശ്രീകാന്ത്-രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
ചടങ്ങില്‍ സിനിമലോകത്തു നിന്നും സാമൂഹിക രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പേര് പങ്കെടുത്തു. സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍ പ്രിയദര്ശന്, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്, ആസിഫ് അലി, അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന് എന്നിങ്ങനെ മലയാളസിനിമാ ലോകത്തെ നിരവധി പേര് നേരിട്ടെത്തി വിശാഖിനും അദ്വൈതയ്ക്കും ആശംസകളേകി.