അമ്മയും കുഞ്ഞും തമ്മിലുള്ള ഇഴചേരലിന്റെ ആദ്യ കണികയാണ് മുലയൂട്ടല്‍. ലോകമുലയൂട്ടല്‍ വാരത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.
മുലയൂട്ടല്‍ വാരത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ "സിംഗിരി സിംഗരെ' എന്ന സംഗീത ആല്‍ബമാണ് ശ്രദ്ധേയമാകുന്നത്. രൂപേഷ് രവീന്ദ്രന്റെ രചനയില്‍ സംഗീതജ്ഞനും ആരോഗ്യ പ്രവര്‍ത്തകനുമായ വി.ബി.രാജേഷ് ഈണമിട്ട ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്ത നാടന്‍പാട്ട് കലാകാരിയും പിന്നണി ഗായികയുമായ പ്രസീത ചാലക്കുടിയും വി.ബി.രാജേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.