സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരം സെപ്റ്റംബര്‍ 16ന് തിയറ്റിലെത്തും. റോഷന് മാത്യുവും സ്വാസിക വിജയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു.
ഗ്രീന്‍വിച് എന്റർടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
അലന്‍സിയര്‍ ലോപെസ്, ശാന്തി ബാലചന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ്. പ്രതീഷ് വര്‍മ്മ ഛായഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.