സിനിമ ആസ്വാദകരെ ആവേശം കൊള്ളിച്ച പൃഥിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിയ ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത ഭാഗമായ എംബുരാന്‍ പ്രഖ്യാപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലും പൃഥ്വിരാജും തിരക്കഥകൃത്ത് മുരളി ഗോപിയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒരുമിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
വലിയ മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രം ആദ്യത്തേതിലും മുകളിലായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുരളിയുടെ കഥ അത്രക്ക് ഗംഭീരമാണ്. പൃഥ്വിരാജിന്റെ സംവിധാനം കൂടിയാകുമ്പോള്‍ പ്രതീക്ഷ ഇരട്ടിക്കുമെന്നും താരം വ്യക്തമാക്കി.
തിരക്കഥ പൂര്‍ത്തിയായെന്നും എത്രയും വേഗം മറ്റു ജോലികളും തീര്‍ക്കുമെന്നും സംവിധായകന് പൃഥ്വിരാജും പറഞ്ഞു. ഇതൊരു ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നാലും ഒരുപാട് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യചുവടാണ്. തിരക്കഥ പൂര്‍ത്തിയായി.
അഭിനേതാക്കള്‍ അടക്കമുള്ള മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കണം. ഇന്ന് മുതല്‍ എംബുരാന്‍ തുടങ്ങുകയാണ്. പൃഥ്വിരാജ് പറഞ്ഞു. 2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം. 200 കോടി ക്ലബിയ കയറിയ ചിത്രം നിലവില്‍ ഏറ്റവും പണം വാരിയ ചിത്രം കൂടിയാണ്.