സിനിമ-സീരിയല്‍ താരം നെടുമ്പ്രം ഗോപി(85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛന് കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിയായിരുന്നു.
ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലും ഗോപി തൻെറ സാനിധ്യം അറിയിച്ചു.