വിജയ് ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ലൈഗറിന് മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി നടന്. രവി തേജ നായകനായി അഭിനയിച്ച അമ്മാ നാന്നാ ഓ തമിളാ അമ്മായി എന്ന ചിത്രത്തിന്റെ റീമേക്കാണ് ലൈഗര്‍ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഇതിന് മറുപടിയുമായി വിജയ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.
രവി തേജയുടെ ചിത്രവുമായി ലൈഗറിന് യാതൊരു സാമ്യവുമില്ല. തനിക്ക് എറെ ഇഷ്ടമുള്ള ചിത്രമാണ് അമ്മാ നാന്നാ ഓ തമിളാ അമ്മായി. എന്നാല്‍ ലൈഗര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സാണ് പ്രധാനമായും ഉള്ളത്. അമ്മ മകന് ബന്ധം ഈ ചിത്രത്തിലുമുണ്ട്. എന്നാല്‍ ഒരുപോലെയല്ല. ഞാന്‍ ഒരിക്കലും റീമേക്ക് ചിത്രങ്ങള്‍ ചെയ്യില്ല. അങ്ങനെ ചെയ്യുന്നത് ഇഷ്ടവുമല്ല. നടന് പറഞ്ഞു.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഗര്‍. അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു അമ്മാ നാന്നാ ഓ തമിളാ അമ്മായിയും. രമ്യ കൃഷ്ണന്, വിഷു റെഡ്ഡി, റോണിത് റോയ്, ആലി, ഗെറ്റ് അപ് ശ്രീനു, മകരന്ദ് ദേശ്പാണ്ഡേ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
കരണ്‍ ജോഹര്‍,പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 25-ന് ചിത്രം തിയറ്ററിലെത്തും. എം.കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു അമ്മാ നാന്നാ ഓ തമിളാ അമ്മായി.