അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നല്കി നടി മീന. താരം തന്നെയാണ് തീരുമാനം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ ഭര്‍ത്താവ് സാഗറിന് കൂടുതല്‍ അവയവദാതക്കളെ ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ ജീവിതം മറ്റൊരു പാതയിലേയ്ക്ക് ആകുമായിരുന്നു എന്നും താരം കുറിച്ചു.
ശ്വസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന് മരണം സംഭവിച്ചത്. ശ്വാസകോശം മാറ്റിവെയ്ക്കുന്നതിലുള്ള ശ്രമം പരാജയപ്പെട്ടതും മരണകാരണമായി.
ഒരാളുടെ ജീവന് രക്ഷിക്കുന്നതിലും വലിയൊരു പുണ്യം മറ്റൊന്നുമില്ല. അതില്‍ ഏറ്റവും വലുതാണ് അവയവദാനമെന്നത്. ജീവന് രക്ഷിക്കുവാനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് അവയവദാനം. ഗുരുതരമായ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ലഭിക്കുന്ന ഒരു പുനര്ജന്മം ആണത്.
അതേ അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാനും. എന്റെ സാഗറിന് കൂടുതല്‍ ദാതാക്കളെ ലഭിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു. ഒരു ദാതാവിന് എട്ട് ജീവനുകള്‍ വരെ രക്ഷിക്കാനാകും.
ഇത് അവയവദാതാവിനെയോ സ്വീകര്ത്താവിനെയോ ഡോക്ടറെയോ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയെല്ലാം ഇത് ബാധിക്കും.ഇന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുകയാണ്. എന്റെ അവയവങ്ങളും ദാനം ചെയ്യുമെന്ന്. വീണ്ടും ജീവിക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്. മീന കുറിച്ചു.