മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. "ഇന്ത്യൻ പോലീസ് ഫോഴ്സ്' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് തനിക്ക് പരിക്കേറ്റതെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
തന്റെ കാലിന് ഒടിവുണ്ടെന്നും ആറാഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ലെന്നും താരം നവമാധ്യമത്തിൽ കുറിച്ചു.
എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി അഭ്യർഥിച്ചു.