നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ.എച്ച്. (72) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
കായംകുളം കയ്യാലക്കല്‍ ഹൗസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന് എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍.