27-ാമത് അന്തരാഷ്ട ചലചിത്ര മേള ഡിസംബര്‍ ഒന്‍പത് മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ വിവിധ വിഭാഗങ്ങളിലായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും.
മത്സരവിഭാഗങ്ങളിലേക്ക് ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31-നും ഇടയില്‍ പൂര്‍ത്തിയാക്കിയവയായിരിക്കണം. ഓഗസ്റ്റ് 11-മുതല്‍ മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലാണ് ചലചിത്രമേള സംഘടിപ്പിച്ചത്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ത്തന്നെ മേള നടത്താനാണ് തീരുമാനം.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്കാരിക വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍.വാസവന് അറിയിച്ചു.