അന്തരിച്ച നടന് മുരളിയുടെ പേരില്‍ ഏര്‍പെടുത്തിയ ഭരത് മുരളി പുരസ്കാരം നടി ദുര്‍ഗ കൃഷ്ണയ്ക്ക്. ഉടല് എന്ന സിനിമയിലെ മികച്ച പ്രകടനമാണ് ദുര്‍ഗയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മുരളിയുടെ 13-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഭരത് മുരളി കള്‍ച്ചറല്‍ സെന്ററാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 30-ന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് കെ.പി.കുമാരന് പുരസ്കാരം സമ്മാനിക്കും. സംവിധായകന് ആര്.ശരത്, മാധ്യമ പ്രവര്ത്തകന് എം.കെ. സുരേഷ്, കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാന് പല്ലിശ്ശേരി, സെക്രട്ടറി വി.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.
ഷൈനി എന്ന ശക്തമായ കഥാപാത്രത്തെയാണ് ദുര്‍ഗ ഉടലില്‍ ജീവസുറ്റതാക്കിയത്. രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.