ബോളിവുഡിന്റെ ഇഷ്ടജോഡികളായ ആലിയഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെ യും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിറവയറില്‍ സുന്ദരിയായി ആലിയഭട്ടും ഒപ്പം ചേര്‍ത്തു പിടിക്കുന്ന രണ്‍ബീറിന്റെ യും ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ റിലീസിംഗ് ചടങ്ങില്‍ എത്തിയതായിരുന്നു രൺബീറും ആലിയായും. മാധ്യമങ്ങളുടെ മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ഇവർ മറന്നില്ല. സംവിധായകന് അയാന് മുഖര്‍ജിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഏപ്രില്‍ 14-നായിരുന്നു ആലിയ രണ്‍ബീര്‍ വിവാഹം നടന്നത്. ജൂണിലാണ് താരം അമ്മയാകാന്‍ പോകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.