സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രം ചതുരത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. സ്വാസിക വിജയ്, റോഷന് മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍വിച് എന്റർടെയ്ന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ്.
അലന്‍സിയര്‍ ലോപെസ്, ശാന്തി ബാലചന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ്. പ്രതീഷ് വര്‍മ്മ ഛായഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.