കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാകും റാം.
ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് കാരണം നിര്‍ത്തി വച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയാണ് സംവിധായകന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
താന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് റാമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാകും മോഹന്‍ലാല്‍ എത്തുക.
കൊച്ചി,ഡല്‍ഹി, ധനുഷ്കോടി, ഉസ്ബെക്കിസ്ഥാന്, കെയ്റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ചിത്രീകരണം 2020-ല്‍ തുടങ്ങിയെങ്കിലും വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.
ഇന്ദ്രജിത്ത്, സുരേഷ് മേനോന്, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്, ചന്തുനാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം