+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യാ​ള്‍ ഞ​ങ്ങ​ളെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ച്ചു, ഒ​ടു​വി​ല്‍ 30 ന​മ്പ​റു​ക​ള്‍ വ​രെ ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി​വ​ന്നു; നി​ത്യ മേ​നോ​ന്‍

സി​നി​മ നി​രൂ​പ​ണ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യ യു​വാ​വ് ത​ന്നെ വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ടി നി​ത്യ മേ​നോ​ന്‍. സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റം ബ
അ​യാ​ള്‍ ഞ​ങ്ങ​ളെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ച്ചു, ഒ​ടു​വി​ല്‍ 30 ന​മ്പ​റു​ക​ള്‍ വ​രെ ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി​വ​ന്നു; നി​ത്യ മേ​നോ​ന്‍

സി​നി​മ നി​രൂ​പ​ണ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​നാ​യ യു​വാ​വ് ത​ന്നെ വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ടി നി​ത്യ മേ​നോ​ന്‍. സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റം ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ത​നി​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും അ​ദ്ദേ​ഹം വ​ഴി ഉ​ണ്ടാ​യ​തെ​ന്നും ന​ടി ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

പു​ള്ളി പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് മ​ണ്ട​ന്‍​മാ​ര്‍. കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ എ​ന്നെ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി​ന്നെ നോക്കുന്പോൾ അയാൾ വൈറലായി. അതുകൊണ്ട് പിന്നീട് പറയുന്നതെല്ലാം പബ്ലിക്കായി.ആ​റു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഇ​ത്ത​ര​ത്തി​ല്‍ തു​ട​രെ ക​ഷ്ട​പ്പെ​ടു​ത്തു​ന്നു. ഞാ​ന്‍ ക്ഷ​മി​ച്ച​താ​ണ്. എ​ല്ലാ​വ​രും പ​റ​ഞ്ഞി​രു​ന്നു പ​രാ​തി ന​ല്‍​കാ​ന്‍.

എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തും. എ​ല്ലാ​വ​രോ​ടും ഏ​റ്റ​വും ക്ഷ​മ​യോ​ടും ദ​യ​യോ​ടും സം​സാ​രി​ക്കാ​ന്‍ ഇ​ഷ്ട​പെ​ടു​ന്ന​വ​രാ​ണ് അ​വ​ര്‍. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് പോ​ലും ഒ​ടു​വി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തേ​ണ്ട സ്ഥി​തി വ​ന്നു.

അ​മ്മ​യ്ക്ക് കാ​ന്‍​സ​ര്‍ ക​ഴി​ഞ്ഞ് ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് എ​പ്പോ​ഴും വി​ളി​ക്കും. എന്‍റെ അ​ച്ഛ​നും അ​മ്മ​യും പോ​ലും അ​യാ​ളോ​ട് ദേ​ഷ്യ​പ്പെ​ട്ടു സം​സാ​രി​ക്കു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. പി​ന്നീ​ട് അ​യാ​ള്‍ വി​ളി​ച്ചാ​ല്‍ ബ്ലോ​ക്ക് ചെ​യ്യ​ണം എ​ന്ന് അ​വ​രോ​ടു പ​റ​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​യാ​ളു​ടെ മു​പ്പ​തോ​ളം ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്നു. നി​ത്യ പ​റ​യു​ന്നു.