ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സീതരാമം എന്ന ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്നു ചൂണ്ടിക്കാണിച്ചാണ് വിലക്ക്. ചിത്രം വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രത്യക്ഷിത വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകരുള്ള സ്ഥലങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍.