+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രശസ്ത സം​വി​ധാ​യ​ക​ന്‍ ജി.​എ​സ്.​പ​ണി​ക്ക​ര്‍ അ​ന്ത​രി​ച്ചു

മലയാളസിനിമയ്ക്ക് വേറിട്ട വഴികൾ കാണിച്ചു നൽകിയ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി.​എ​സ്.​പ​ണി​ക്ക​ര്‍ അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദരോഗ ബാ​ധി​തി​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എം
പ്രശസ്ത സം​വി​ധാ​യ​ക​ന്‍ ജി.​എ​സ്.​പ​ണി​ക്ക​ര്‍ അ​ന്ത​രി​ച്ചു

മലയാളസിനിമയ്ക്ക് വേറിട്ട വഴികൾ കാണിച്ചു നൽകിയ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജി.​എ​സ്.​പ​ണി​ക്ക​ര്‍ അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദരോഗ ബാ​ധി​തി​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ക​റു​ത്ത ച​ന്ദ്ര​ന്‍ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഏ​കാ​കി​നി​യാ​ണ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

1976-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി. ആ​ദ്യ റോ​ഡ് മൂ​വി എ​ന്ന വി​ശേ​ഷ​ണ​ത്തി​നും ഈ ​ചി​ത്രം അർഹമായി. പി​ന്നീ​ട് 'പ്ര​കൃ​തി മ​നോ​ഹ​രി'(1980), 'സ​ഹ്യന്‍റെ മ​ക​ന്‍'(1982), 'പാ​ണ്ഡ​വ​പു​രം' (1986), 'വ​സ​ര​ശ​യ്യ' (1993) എ​ന്നീ ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു.

ഏ​ഴ് സി​നി​മ​ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ചു സം​വി​ധാ​നം ചെ​യ്തു. ര​ണ്ട് സി​നി​മ​ക​ള്‍​ക്ക് തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കുറേ നാളുകളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം 2018-ൽ 'മിഡ് സമ്മർ ഡ്രീംസ്' എന്ന പേരിൽ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.