സൂപ്പര്‍ഹിറ്റ് ചിത്രം വിക്രത്തില്‍ ഏജന്റ് ടീനയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച വാസന്തി ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കും. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായായിരിക്കും വാസന്തി എത്തുക. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.
കമല്‍ഹാസനൊപ്പം ഏറ്റവും മികച്ച വേഷമായിരുന്ന വിക്രത്തിന്റെ സംവിധായകൻ ലോകേഷ് വാസന്തിക്കു നല്‍കിയത്. വീട്ടുജോലിക്കാരിയില്‍ നിന്നും ഏജന്റ് ടീനയായി മാറിയത് പ്രേക്ഷകര്‍ കൈയ്യടിച്ചാണ് സ്വീകരിച്ചത്.സിനിമയിലെ നൃത്തമേഖലയിലായിരുന്നു വര്‍ഷങ്ങളായി വാസന്തി ജോലി ചെയ്തിരുന്നത്. നൃത്തസംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച വാസന്തി അഭിനയത്തിലേക്കെത്തിയത് അപ്രതീഷിതമായാണ്.
ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ സ്നേഹ,അമല പോള്‍,ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു ഏബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദീഖ് ആണ്. സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിങ് മനോജ്. കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ലൊക്കേഷനില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ആര്.ഡി. ഇലുമിനേഷന്‍സ്.