സിനിമ ചിത്രീകരണത്തിനിടയില്‍ കിട്ടിയ ഇടവേളയില്‍ മത്സ്യകച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യ മേനോനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. മത്സ്യ കച്ചവടക്കാരന് ലോട്ടറി അടിച്ചെന്നു പറഞ്ഞു കേട്ടെന്നും ആദ്യമായാണ് താന്‍ ഒരു ലോട്ടറി അടിച്ച ആളെ നേരില്‍ കാണുന്നതെന്നുമൊക്കെ നിത്യ പറയുന്നത് വീഡിയോയില്‍ കാണാം.
സിനിമ ചിത്രീകരണത്തിനിടയില്‍ മീന്‍ ചേട്ടനുമായി ഒരു സംസാരം. കൂടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴംപൊരിയും എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം. മീന്‍ ചേട്ടന് 75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചുവെന്ന് ഷൂട്ടിംഗ് സമയത്ത് ആരെക്കയോ പറയുന്നത് കേട്ടു. ലോട്ടറി ചേട്ടന്റെ കടയും ഇതിനോട് ചേര്‍ന്നു തന്നെയാണ്.
ഞാന്‍ അതു കേട്ടപ്പോള്‍ മുതല്‍ ആകാംഷയിലായിരുന്നു. കാരണം ഞാന്‍ ഇതുവരെ ലോട്ടറി അടിച്ചയാളെ നേരില്‍ കണ്ടിട്ടില്ല. പക്ഷേ മീന്‍ ചേട്ടന് എന്തുചെയ്തിട്ടും സമ്മതിച്ചു തന്നില്ല ലോട്ടറി അടിച്ചു എന്നുള്ളത്. നിത്യ മേനോന് കുറിച്ചു.
നിത്യയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19(1)എ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് രസകരമായ ഈ വീഡിയോ പകര്‍ത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങുകയും ചെയ്തു. നവാഗതനായ വി.എസ്.ഇന്ദുമേനോന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു രാഷ്ട്രീയ പ്രേമയത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.