മലയാള സിനിമയുടെ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. എല്ലാ മുന്‍ നിര നടf-നടന്മാരുടെയും അമ്മവേഷങ്ങള്‍ ഇതിലും ഭംഗിയായി മലയാളസിനിമയില്‍ അവതരിപ്പിച്ചവര്‍ കുറവായിരിക്കും. ഇപ്പോള്‍ നടി ഊര്‍മ്മിള ഉണ്ണി കവിയൂര്‍ പൊന്നമ്മയെ കാണാന്‍ പോയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കുറച്ചുകാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തെ നേരില്‍ കാണാന്‍ പോയ സന്തോഷവും ഊര്‍മ്മിള കുറിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് താരം ചിത്രം സഹിതം പങ്കുവച്ചത്.
പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.
നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ കവിയൂര്‍ പൊന്നമ്മ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ്. തോപ്പില്‍ ഭാസിയുടെ മൂലനടനം എന്ന നാടകത്തിലൂടെയാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 20-ാം വയസില്‍ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിടാനുള്ള ധൈര്യം കാണിച്ച നടിയാണ് കവിയൂര്‍ പൊന്നമ്മ.
നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ അമ്മയെ മലയാളികള്‍ എന്നും സ്നേഹിക്കുന്നുണ്ട് എന്നും ചിത്രം പങ്കുവച്ച ഊര്‍മ്മിള ഉണ്ണിക്ക് നന്ദി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.