+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​മു​ണ്ടെ​ങ്കി​ല്‍ ഗ​ര്‍​ഭാ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാം; ആ​ലി​യ ഭ​ട്ട്

അ​മ്മ​യാ​കാ​നു​ള്ള ത​യ്യ​റെ​ടു​പ്പി​ലാ​ണ് പ്രേ​ക്ഷ​രു​ടെ പ്രി​യ​താ​രം ആ​ലി​യ ഭ​ട്ട്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം ഡാ​ര്‍​ലിം​ഗ്‌​സ് ന്‍റെ ​പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ലാ​ണ്
ആ​രോ​ഗ്യ​മു​ണ്ടെ​ങ്കി​ല്‍ ഗ​ര്‍​ഭാ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാം; ആ​ലി​യ ഭ​ട്ട്

അ​മ്മ​യാ​കാ​നു​ള്ള ത​യ്യ​റെ​ടു​പ്പി​ലാ​ണ് പ്രേ​ക്ഷ​രു​ടെ പ്രി​യ​താ​രം ആ​ലി​യ ഭ​ട്ട്. റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം ഡാ​ര്‍​ലിം​ഗ്‌​സ് ന്‍റെ ​പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ലാ​ണ് താ​ര​മി​പ്പോ​ള്‍. ചി​ത്ര​ത്തിലെ നാ​യി​ക​യും നി​ര്‍​മാ​താ​വും ആ​ലി​യ ത​ന്നെ​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ടി​യി​ല്‍ താ​രം പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഗ​ര്‍​ഭി​ണി​യാ​യ​തി​നാ​ല്‍ വി​ശ്ര​മം ആ​വ​ശ്യ​മാ​യി വ​രു​മോ​യെ​ന്നും സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​മോ എ​ന്നു​മാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ലി​യ​യോ​ട് ചോ​ദി​ച്ച​ത്.

നമ്മുടെ ശ​രീ​രം ഫി​റ്റാ​യും ആ​രോ​ഗ്യ​ത്തോ​ടെ​യാ​ണും ഇ​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ഗ​ര്‍​ഭാ​വ​സ്ഥ​യി​ൽ ന​മു​ക്ക് വി​ശ്ര​മം ആ​വ​ശ്യ​മാ​യി വ​രി​ല്ല. എ​നി​ക്ക് ഏ​റ്റ​വും സ​മാ​ധാ​നം ന​ല്‍​കു​ന്ന​ത് ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ്. അ​തെ​ന്‍റെ പാ​ഷ​ന്‍ ആ​ണ്. എ​ന്‍റെ ഹൃ​ദ​യ​ത്തെ​യും ആ​ത്മാ​വി​നെ​യും എ​ന്നെ മു​ഴു​വ​നാ​യും ത​ന്നെ അ​ത് ചാ​ര്‍​ജ് ചെ​യ്യും. നൂ​റ് വ​യ​സ് വ​രെ​യും ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം ആ​ലി​യ പ​റ​ഞ്ഞു.

അ​ഞ്ച് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം ഏ​പ്രി​ല്‍ 14-നാ​യി​രു​ന്നു ആ​ലി​യ ര​ണ്‍​ബീ​ര്‍ വി​വാ​ഹം ന​ട​ന്ന​ത്. ജൂ​ണി​ലാ​ണ് താ​രം അ​മ്മ​യാ​കാ​ന്‍ പോ​കു​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.