നടി രശ്മിക മന്ദാന്നയും നടന് വിജയ് ദേവരകൊണ്ടയും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വരുന്ന വാര്ത്തകള്ളോട് ഒരു വിധത്തിലുള്ള പ്രതികരണവും ഇതുവരെ താരങ്ങൾ നടത്തിയിട്ടുമില്ല.
ഇപ്പോള്‍ ഇതാ ദുല്‍ഖര്‍ സല്‍മാനും രശ്മികയും പ്രധാന വേഷത്തിലെത്തുന്ന സീതാരാമം ചിത്രത്തിന്റെ പ്രീ റിലീസിംഗ് മ്യൂസിക് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ വിജയ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
ഹായ് രശ്മിക, നീ എപ്പോഴത്തെയും പോലെ വളരെ സുന്ദരിയായിരിക്കുന്നു. നിന്റെ പേര് ഞാന്‍ പറയുമ്പോഴെല്ലാം എല്ലാവരും ചിരിക്കുകയാണ്. എന്താണെന്നറിയില്ല. വിജയ് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നത്.വിജയിയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന രശ്മികയെയും ദൃശ്യങ്ങളിൽ കാണാം.
ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അത് വന്‍ ഹിറ്റാവുകയും ചെയ്തു. പിന്നീട് ഇരുവരും ഒന്നിച്ചുള്ള വേദികള്‍ പോലും ആരാധകര്‍ ആഘോഷിക്കാറുണ്ട്.