ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സുരേഷ് ഗോപി,പൂനം ബജ്വ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലപ്പുറംകാരന് മൂസയായാണ് സുരേഷ് ഗോപി എത്തുക.
സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിംകുമാര്‍, ഹരീഷ് കണാരന്, സ്രിന്ദ,മേജര്‍ രവി, മിഥുന് രമേഷ്, ശശാങ്കന് മയ്യനാട്,കണ്ണന് സാഗര്‍,ശരണ്‍,അശ്വനി,ജിജിന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
പാന്‍ ഇന്ത്യന്‍ സിനിമയായാണ് മേ ഹും മൂസ റിലീസിനൊരുങ്ങുക. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ.റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റൂബേഷ് റെയിന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് വിഷ്ണു നാരായണന് ഛായാഗ്രഹണം നിർവഹിക്കുന്നു.
സജ്ജാദ്, റഫീഖ് അഹമ്മദ്,ബി.കെ.ഹരിനാരായണന് എന്നിവര്‍ ഒരുക്കുന്ന വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന് സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സൂരജ് ഇ.എസ്. ചിത്രം സെപ്റ്റംബര്‍ 30-ന് തിയറ്ററിലെത്തും.