സിനിമ ആസ്വാദകര്‍ക്കിടയില്‍ തരംഗമായി ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ ഡയറക്ടേഴ്സ് ട്രെയിലര്‍. സംവിധായകന് തന്നെ പ്രേക്ഷകനെ സിനിമ കാഴ്ചയിലേക്ക് കൂട്ടികൊണ്ടു പോകുന്ന വിധത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
കഥാപാത്രങ്ങളെയും സിനിമ ചിത്രീകരിച്ച ഇടങ്ങളുമെല്ലാം പരിചയപ്പെടുത്തുകയാണ് സംവിധായകന്. എങ്ങനെയാണ് ചിത്രത്തിന്റെ കഥ പോകുന്നതെന്നും പിന്നീട് കഥാപാത്രങ്ങള്‍ക്കിടയില്‍ വരുന്ന നിര്‍ണായക നിമിഷങ്ങളും സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.
സിനിമ ഷൂട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന രീതിയിലാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. റിയാലിറ്റി ഷോ താരങ്ങളായിരുന്ന ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സോളമന്റെ തേനീച്ചകള്‍ ഒരുക്കിയിരിക്കുന്നത്. മറ്റൊരു സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാകുന്നു.
ലാല്‍ ജോസും സംഗീത സംവിധായകന് വിദ്യാസാഗറും 10 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പി.ജി. പ്രഗീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജ്മല്‍ സാബുവാണ്. എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാം, ഗാനരചന വയലാര്‍ ശരത്, വിനായക് ശശികുമാര്‍. ചിത്രം ഓഗസ്റ്റ് 18-ന് തിയറ്ററിലെത്തും.