അമ്മ അസോസിയേഷനിലെ താരങ്ങള്‍ക്കൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി മോഹന്‍ലാല്‍. നസ്രിയയും നാനിയും അഭിനയിച്ച തെലുങ്ക് ചിത്രം അന്റേ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഇവര്‍ ചുവടുകള്‍ വെച്ചത്.
മോഹന്‍ലാലിനൊപ്പം മഞ്ജു പിള്ള, ബാബു രാജ്, കൈലാഷ്, ശ്വേത മേനോന്,സുരഭി ലക്ഷ്മി, പൊന്നമ്മ ബാബു,റംസാന്,രചന നാരയണന്‍കുട്ടി, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും ഒപ്പം ചുവടുവെയ്ച്ചു.
വലുപ്പചെറുപ്പം നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്നതാണ് മോഹന്‍ലാലിന്റെ വിജയം എന്ന് ആരാധകര്‍ കുറിച്ചു. മനോഹരമായി നൃത്തം ചെയ്യുന്ന ലാലേട്ടനൊപ്പം ചുവടുകള്‍ വെച്ചതിന്റെ സന്തോഷവും എല്ലാവരുടെയും മുഖത്ത് കാണാം. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടുതീര്‍ത്തത്. ആരാധകര്‍ മോഹന്‍ലാലിന്റെ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.