മോഹൻലാലും സൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പാൻ എന്ന സിനിമയിലെ ട്രെയിലർ പുറത്തു വിട്ടു. കെ.വി. ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സയേഷ സൈഗാളാണ് സിനിമയിലെ നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേംശങ്കര്‍, കൃഷ്ണമൂര്‍ത്തി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഒരേ സമയം തമിഴിലും തെലുങ്കിലുമായിട്ടാണ് കാപ്പാന് വരുന്നത്. ബന്തോബാസ്റ്റ് എന്നാണ് തെലുങ്ക് വേര്‍ഷന്‍ പേരിട്ടിരിക്കുന്നത്.