+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലു​ങ്കി​നെ കൈ​യ്യി​ലെ​ടു​ക്കാ​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍; ചി​ര​ഞ്ജീ​വി​ക്കൊ​പ്പം ഗോ​ഡ്ഫാ​ദ​റി​ല്‍

തെ​ലു​ങ്ക് സി​നി​മ ആ​സ്വാ​ദ​ക​രെ കൈ​യ്യി​ലെ​ടു​ക്കാ​ന്‍ പുത്തൻ ചു​വ​ടു​ക​ളു​മാ​യി സ​ല്‍​മാ​ന്‍ ഖാ​ന്‍. സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി​ക്കൊ​പ്പം ഗോ​ഡ്ഫാ​ദ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു ഡാ​ന്‍​സി​ലാ​ണ്
തെ​ലു​ങ്കി​നെ കൈ​യ്യി​ലെ​ടു​ക്കാ​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍; ചി​ര​ഞ്ജീ​വി​ക്കൊ​പ്പം  ഗോ​ഡ്ഫാ​ദ​റി​ല്‍

തെ​ലു​ങ്ക് സി​നി​മ ആ​സ്വാ​ദ​ക​രെ കൈ​യ്യി​ലെ​ടു​ക്കാ​ന്‍ പുത്തൻ ചു​വ​ടു​ക​ളു​മാ​യി സ​ല്‍​മാ​ന്‍ ഖാ​ന്‍. സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി​ക്കൊ​പ്പം ഗോ​ഡ്ഫാ​ദ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു ഡാ​ന്‍​സി​ലാ​ണ് സ​ല്‍​മാ​ന്‍ ഖാ​ന്‍ അ​ഭി​ന​യി​ക്കു​ക. ചി​ര​ഞ്ജീ​വി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അറിയിച്ചത്.

സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്രം കൂ​ടി​യാ​കും ഇ​ത്. കാ​മി​യോ വേ​ഷ​ത്തി​ലാ​കും സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ത്തു​ക. ഒ​ന്നി​ച്ചു അ​ഭി​ന​യി​ക്കു​ന്ന​തി​​ന്‍റെ സ​ന്തോ​ഷ​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. പ്ര​ഭു​ദേ​വ കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്യു​ന്ന ഡാ​ന്‍​സി​ലാ​കും താ​രം ചു​വ​ടു​വെ​യ്ക്കു​ക.

ഭാ​യ്‌​ക്കൊ​പ്പം ഡാ​ന്‍​സ് ഫ്‌​ളോ​റി​ലേ​ക്ക് ചു​വ​ടു​ക​ള്‍ വെ​യ്ക്കു​ക​യാ​ണ്. കൂ​ടാ​തെ ത്ര​സി​പ്പി​ക്കു​ന്ന നൃ​ത്തം പ​ഠി​പ്പി​ച്ച് പ്ര​ഭു​ദേ​വ​യും. ഇ​ത് നി​ങ്ങ​ളെ ആ​ന​ന്ദി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പ് ത​രു​ന്നു. ചി​ര​ഞ്ജീ​വി കു​റി​ച്ചു. ലൂ​സി​ഫ​റി​​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കാ​ണ് ഗോ​ഡ്ഫാ​ദ​ര്‍. മോ​ഹ​ന്‍ രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​ക.