+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട് റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി അ​ജി​ത്

47ാം ത​മി​ഴ്നാ​ട് റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി ന​ട​ന്‍ അ​ജി​ത്. നാ​ല് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ങ്ക​ല​വും ഉ​ള്‍​പെ​ടെ ആ​റ് മെ​ഡ​ലു​ക​ളാ​ണ് താ​രം സ്വ​ന
ത​മി​ഴ്നാ​ട് റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി അ​ജി​ത്

47ാം ത​മി​ഴ്നാ​ട് റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി ന​ട​ന്‍ അ​ജി​ത്. നാ​ല് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ങ്ക​ല​വും ഉ​ള്‍​പെ​ടെ ആ​റ് മെ​ഡ​ലു​ക​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 10 മീ​റ്റ​ര്‍, 25 മീ​റ്റ​ര്‍, 50 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ ഷൂ​ട്ടിം​ഗി​ലാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ല്‍ താ​രം പ​ങ്കെ​ടു​ത്ത​ത്.​

കോ​യ​മ്പ​ത്തൂ​രി​ല്‍ വ​ച്ച് ന​ട​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ലെ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി ത്രി​ച്ചി റൈ​ഫി​ള്‍ ക്ല​ബ്ബി​ല്‍ എ​ത്തി​യ താ​ര​ത്തെ കാ​ണാ​നാ​യി നി​ര​വ​ധി ആ​രാ​ധ​ക​ര്‍ എ​ത്തി​യി​രു​ന്നു. ജൂ​ലൈ 25-നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്.



2021ല്‍ ​ന​ട​ന്ന ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത അ​ജി​ത്ത് ആ​റ് മെ​ഡ​ലു​ക​ള്‍ നേ​ടി​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി താ​രം ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. എ​ച്ച്.​വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ലി​മൈ​യി​ലാ​ണ് താ​രം ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​റാ​ണ് നാ​യി​ക.