+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​റോ​സി​ന് പാ​ക്ക​പ്പ്; ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ ദി​ന​ങ്ങ​ളെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍, അ​ച്ഛ​നൊ​പ്പം പ്ര​ണ​വും

മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്രം ബ​റോ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്തോ​ഷ​വാ​ര്‍​ത്ത പ​ങ്കു​വ​ച്
ബ​റോ​സി​ന് പാ​ക്ക​പ്പ്; ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ ദി​ന​ങ്ങ​ളെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍, അ​ച്ഛ​നൊ​പ്പം പ്ര​ണ​വും

മോ​ഹ​ന്‍​ലാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്രം ബ​റോ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മോ​ഹ​ന്‍​ലാ​ല്‍ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്തോ​ഷ​വാ​ര്‍​ത്ത പ​ങ്കു​വ​ച്ച​ത്. ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ നി​ന്നും ബ​റോ​സ് ടീം ​സൈ​ന്‍ ഓ​ഫ് ചെ​യ്യു​ക​യാ​ണ്. ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ ദി​ന​ങ്ങ​ള്‍ എ​ന്നാ​ണ് ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ച് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​ത്.

ബ​റോ​സി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, സ​ന്തോ​ഷ് ശി​വ​ന്‍, ടി.​കെ.​രാ​ജീ​വ്, പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ തു​ട​ങ്ങി​യ നീ​ണ്ട നി​ര​യെ ചി​ത്ര​ത്തി​ല്‍ കാ​ണാം.

ത്രി​ഡി സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ അ​തി​നൂ​ത​ന​മാ​യ ടെ​ക്‌​നോ​ള​ജി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഒ​രു​ക്കു​ന്ന​ത്. പോ​ര്‍​ച്ചു​ഗീ​സ് പ​ശ്ചാ​ത്ത​ല​മു​ള്ള പി​രീ​ഡ് സി​നി​മ​യാ​ണ് ബ​റോ​സ് ഒ​രു​ക്കു​ന്ന​ത്. വാ​സ്‌​കോ​ഡ​ഗാ​മ​യു​ടെ നി​ധി​സൂ​ക്ഷി​പ്പു​കാ​ര​നാ​യ ഒ​രു ഭൂ​ത​മാ​ണ് ബ​റോ​സ്. നി​ധി തേ​ടി ഒ​രു കു​ട്ടി ബ​റോ​സി​ന് മു​ന്നി​ലെ​ത്തു​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

വി​ദേ​ശ ന​ടി പാ​സ് വേ​ഗ, ഗു​രു സോ​മ​സു​ന്ദ​രം എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. മൈ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍റെ സം​വി​ധാ​യ​ക​ന്‍ ജി​ജോ പു​ന്നൂ​സാണ് ബ​റോ​സിന്‍റെ രചന നിർവഹിക്കുന്നത്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ന്‍, ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മാ​ണം.