ഓസ്കാര്‍ അവാര്‍ഡ് വിതരണത്തിനിടയില്‍ നടന് വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. സംഭവം പിന്നീട് വിവാദമാവുകയും ചെയ്തു. ഇപ്പോള്‍ ക്രിസ് റോക്കിനോടും അമ്മയോടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്മിത്ത്.
താന്‍ ചെയ്ത പ്രവര്‍ത്തിക്ക് ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്ന് സമൂഹ മാധ്യമത്തിലൂടെയാണ് സ്മിത്ത് പ്രതികരിച്ചത്. പലതവണ ക്രിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും തന്നോട് സംസാരിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ആയിരിക്കാമെന്നും സ്മിത്ത് പറയുന്നു.
അദ്ദേഹം അതിന് തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുമെന്നും സ്മിത്ത് വെളിപ്പെടുത്തി.ഞാന്‍ പലതവണ ക്രിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അദ്ദേഹത്തിന് എന്നോട് സംസാരിക്കാന്‍ താല്പര്യമില്ലെന്ന് മനസിലായി. അദ്ദേഹം ഇനി തിരികെ വരുമ്പോള്‍ ഞാന്‍ പറയും. ക്രിസ് ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നുവെന്ന്.
എന്റെ പെരുമാറ്റം നല്ലതല്ലായിരുന്നു. നിങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാകും. ക്രിസിന്റെ അമ്മയോടും എനിക്ക് മാപ്പ് പറയണം. അവരുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഒരുപാട് പേര് ആ സമയം വേദനിച്ചുവെന്ന് എനിക്കറിയാം. ക്രിസിന്റെ കുടുംബത്തോടും എനിക്ക് മാപ്പ് പറയണം. പ്രേത്യകിച്ച് ടോണി റോക്കിനോട്. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. വില്‍സ്മിത്ത് വ്യക്തമാക്കി.