യുവ നടന് ശരത് ചന്ദ്രന് (37) അന്തരിച്ചു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ, മെക്സിക്കന്‍ അപാരത, സിഐഎ എന്നീ ചിത്രങ്ങളിലും ശരത് അഭിനയിച്ചിട്ടുണ്ട്.
പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരന്: ശ്യാംചന്ദ്രന്‍. നടന് ആന്റണി വര്‍ഗീസ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.