പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തുവിട്ടു. ഡോ. മധു വാസുദേവന്റെ വരികൾക്ക് 4 മ്യൂസിക്ക് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, സിയ ഉൾ ഹാഖ്, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ, വൃദ്ധ ഷമീഖ് ഗോഷ്, ജുദിത് ആൻ എന്നിവർ ചേർന്നാണ്.
തമിഴ് നടൻ പ്രസന്ന, പ്രയാഗമാർട്ടിൻ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, മഡോണ സെബാസ്റ്റ്യൻ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമിക്കുന്നത്.