കാലത്തിനൊപ്പം മാറുന്ന വേഷവിധാനങ്ങള്‍ക്ക് നിര്‍വചനം കണ്ടെത്തുന്ന നടന് മമ്മൂട്ടിയാണ്. ഫാഷന്‍ എന്ന വാക്കിന് മലയാള സിനിമയില്‍ ജീവന് വെയ്ക്കുന്നതും അത് ആവേശത്തോടെ ഏറ്റെടുക്കുന്നതും മമ്മൂട്ടിയുടെ ഫോട്ടോകളിലൂടെയായിരിക്കും. മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലാകുന്നത്.
ദേശീയ കടുവ ദിനം എന്ന് കുറിച്ചുകൊണ്ട് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് വ്യത്യസ്ത പോസിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
മലയാളത്തിന്റെ കടുവയാണ് മമ്മൂക്ക എന്നും വര്‍ക്കിച്ചാ യിവന്‍ പുലിയാണ് കെട്ടോ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.