പോളണ്ടിലെത്തിയ നടന് വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നത്. എന്നാൽ അതില്‍ വീനിത് അല്ല ശ്രദ്ധകേന്ദ്രം. വിനീത് ധരിച്ചിരിക്കുന്ന ടീഷര്‍ട്ടും അതില്‍ എഴുതിയിരിക്കുന്ന വാചകങ്ങളുമാണ്.
ശ്രീനീവാസന്റെ പ്രശസ്ത ചിത്രം സന്ദേശത്തിലെ സംഭാഷണമാണ് വിനീതിന്റെ ടീഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. പോളണ്ടിനെപറ്റി ഒരക്ഷരം നീ മിണ്ടരുത് എന്നാണ് വാചകങ്ങള്‍. കുറച്ചുദിവസങ്ങള്‍ക്കു മുന്നേ പോളണ്ടില്‍, നന്ദി മാത്തുക്കുട്ടി ഈ ടീഷര്‍ട്ട് സമ്മാനിച്ചതിന് എന്നാണ് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചിരിക്കുന്നത്.
വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയാണ് വിനീതിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം,