+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​യി​ല്ലാ​തെ ഞങ്ങൾ എ​ന്തു​ചെ​യ്യും; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി ച​ല​ചി​ത്ര​ലോ​കം

നടൻ ദുൽഖർ സൽമാന് ജന്മദിനാശംസകളുമായി മലയാള സിനിമ ലോകം. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നടന് ആശംസകൾ നേർന്നത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍
നീ​യി​ല്ലാ​തെ ഞങ്ങൾ എ​ന്തു​ചെ​യ്യും; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി ച​ല​ചി​ത്ര​ലോ​കം

നടൻ ദുൽഖർ സൽമാന് ജന്മദിനാശംസകളുമായി മലയാള സിനിമ ലോകം. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നടന് ആശംസകൾ നേർന്നത്.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍


നീ​യെ​നി​ക്ക് എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. എ​ന്‍റെ ഡി​ക്യു ബോ​യ്. നിന്‍റെ വാ​പ്പി​ച്ചി​യു​ടെ ഫാ​ന്‍ ബോ​യി​യാ​യി തു​ട​ങ്ങി​യ യാ​ത്ര​യാ​ണ് എ​ന്‍റേ​ത്. എ​ന്നും അ​ത് അ​ങ്ങ​നെ​ത​ന്നെ​യാ​യി​രി​ക്കും.

ഒ​രു ന​ട​നെ​ന്ന നി​ല​യി​ലും ഒ​രു വ്യ​ക്തി എ​ന്ന നി​ല​ക്കും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും ഞാ​ന്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചു. ഇ​പ്പോ​ള്‍ ഞാ​ന്‍ നി​ന്നി​ല്‍ നി​ന്നു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ഒ​രു ന​ല്ല സു​ഹൃ​ത്ത് എ​ങ്ങ​നെ​യാ​ക​ണ​മെ​ന്നും ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍ എ​ങ്ങ​നെ​യാ​യി​രി​ക്കാ​മെ​ന്നും ഞാ​ന്‍ പ​ഠി​ക്കു​ന്നു.

സൗ​ഹൃ​ദം,സി​നി​മ,കു​ടും​ബം ഇ​തി​ല്‍ മൂ​ന്നി​ലും എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ നീ​യാ​ണ് മു​ന്നി​ല്‍. ലോ​ക​ത്തെ മു​ഴു​വ​ന്‍ ആ​ന​ന്ദി​പ്പി​ക്കു​ന്ന ച​ര​ടാ​യി നീ ​മാ​റാ​ട്ടെ. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും ദൈ​വം നി​ന​ക്ക് ന​ല്‍​ക​ട്ടെ.

ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ ഡി​ക്യു ബോ​യി. എ​ന്ന് നി​ന്‍റെ സ്വ​ന്തം ചാ​ക്കോ മാ​ഷ്. യ​ഥാ​ര്‍​ഥ​ത്തി​ല്‍ നി​ന​ക്ക് ഞാ​നാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ ത​രേ​ണ്ട​ത്. എ​ന്നാ​ല്‍ നി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ന് നീ ​എ​നി​ക്ക് സ​മ്മാ​നം ന​ല്‍​കി. (കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​ഭി​ന​യി​ച്ച ന്നാ ​താ​ന്‍ കേ​സ് കൊ​ട് ചി​ത്ര​ത്തി​ലെ വൈ​റ​ല്‍ ഡാ​ന്‍​സ് ദേ​വ​ദൂ​ത​ര്‍ പാ​ടി എ​ന്ന ഗാ​ന​ത്തി​ന് ബു​ധ​നാ​ഴ്ച ദു​ല്‍​ഖ​ര്‍ ചു​വ​ടു​വ​ച്ചി​രു​ന്നു. ഒ​പ്പം അ​തേ ഗാ​നം പാ​ടു​ക​യും ചെ​യ്തു)

ന​സ്രി​യ ന​സീം


എന്‍റെ ഡാ​ര്‍​ലിം​ഗ് ബ​മ്മി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍. നീ​യും അ​മാ​ലു​മി​ല്ലാ​തെ ഞാ​ന്‍ എ​ന്തു ചെ​യ്യും. ഇ​ല്ല നി​ങ്ങ​ളി​ല്ലാ​തെ ഞാ​ന്‍ ഒ​ന്നും ചെ​യ്യി​ല്ല.

സു​പ്രി​യ പൃഥ്വിരാജ്


ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ പ്രി​യ​പ്പെ​ട്ട ദു​ല്‍​ഖ​ര്‍. പു​തി​യ സി​നി​മ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. എ​ത്ര​യും വേ​ഗം ന​മു​ക്കൊ​രു​മി​ച്ചൊ​രു യാ​ത്ര പോ​ക​ണം. ഒ​ന്നു ക​റ​ങ്ങി​വ​ര​ണം.

അ​പ​ര്‍​ണ്ണ ബാ​ല​മു​ര​ളി


ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ പ്രി​യ​പ്പെ​ട്ട ദു​ല്‍​ഖ​ര്‍. ഹൃ​ദ​യം നിറയെ ദ​യ​യു​ള്ള മ​നു​ഷ്യ​ന്‍. എ​ല്ലാ വി​ധ ആ​ശം​സ​ക​ളും പ്രാർഥനകളും.