സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷഹീർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജോസഫ് ഒരുക്കുന്ന വികൃതിയുടെ ടീസർ പുറത്തുവിട്ടു. പുതുമുഖം വിൻസിയാണ് സിനിമയിലെ നായിക.
അജീഷ് പി. തോമസിന്റേതാണ് തിരക്കഥ. ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, ഡേവീസ്, പൗളി വിത്സണ്, മറീന മൈക്കിൾ, സുരഭി സന്തോഷ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.