+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്‍​പു​ള്ള അ​പ​ര്‍​ണ്ണ; വീ​ഡി​യോ

ന​ടി അ​പ​ര്‍​ണ്ണ ബാ​ല​മു​ര​ളി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ര്‍ മു​മ്പ് എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍
അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മു​ന്‍​പു​ള്ള അ​പ​ര്‍​ണ്ണ; വീ​ഡി​യോ

ന​ടി അ​പ​ര്‍​ണ്ണ ബാ​ല​മു​ര​ളി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ര്‍ മു​മ്പ് എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു മു​ന്‍​പ് ടെ​ന്‍​ഷ​നി​ടി​ച്ചി​രി​ക്കു​ന്ന അ​പ​ര്‍​ണ്ണ​യെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക. കാ​റി​ല്‍ ഇ​രി​ക്കു​ന്ന ഇ​വ​രു​ടെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ള്‍ അ​തേ​പ​ടി പ​ക​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍. അ​പ​ര്‍​ണ​യോ​ട് എ​ന്തി​നാ​ണ് ഈ ​സ​മ​യ​ത്തു ടെ​ന്‍​ഷ​ന്‍ എ​ന്നു സി​ദ്ധാ​ര്‍​ഥ് ചോ​ദി​ക്കു​മ്പോ​ള്‍, ദേ​ശീ​യ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ടെ​ന്‍​ഷ​നി​ലാ​ണ് എ​ന്നാ​ണു മ​റു​പ​ടി.

കാ​റി​ല്‍ ത​നി​ക്ക് ഒ​പ്പ​മു​ള്ള​വ​രോ​ട് പി​ന്തു​ണ ന​ല്‍​കാ​ന്‍ ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. പൊ​ള്ളാ​ച്ചി​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന 'ഇ​നി ഉ​ത്ത​രം' എ​ന്ന ചി​ത്ര​ത്തിന്‍റെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു ദേ​ശീ​യ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​മ്പോ​ള്‍ അ​പ​ര്‍​ണ.