പ്രായഭേദമെന്യേ ഏവരും നെഞ്ചിലേറ്റിയ ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി എന്ന ഗാനത്തിന് തകര്‍പ്പന്‍ ചുവടുകളുമായി കുഞ്ചാക്കോ ബോബന്. അദ്ദേഹത്തിന്റെ പുതിയ ചിത്രം എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് ഈ ഗാനം ഉള്‍പെടുത്തിയിരിക്കുന്നത്.
വ്യത്യസ്ത രീതിയില്‍ ചുവടുവെയ്ക്കുന്ന കുഞ്ചാക്കോ ബോബനാണ് പാട്ടിലെ പ്രധാന ആകര്‍ഷണം. ആവശേത്തോടെ ചുവടുകള്‍ വെയ്ക്കുമ്പോള്‍ അത് അത്ര മനോഹരമായി പ്രേക്ഷകരിലേക്ക് സന്നിവേശിക്കപ്പെടുന്നുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒന്നാമതാണ് ഈ ഗാനം.
1985ല്‍ പുറത്തിറങ്ങിയ 'കാതോടു കാതോരം' എന്ന ചിത്രത്തിലേതാണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം. ഒ.എന്‍.വി. കുറുപ്പിന്റെ അതിമനോഹരമായ വരികള്‍ക്ക് ഔസേപ്പച്ചന് ഈണമൊരുക്കിയ ഗാനം. ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന്റെ ആലാപനത്തില്‍ അന്നേ ഈ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.
ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ വീണ്ടും ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്. ഡോണ്‍ വിന്‍സെന്റാണ് സംഗീതം. രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ത്രില്ലര്‍ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'.
രാജീവന് എന്ന കാസര്കോടുകാരനായാണ് കുഞ്ചാക്കോ ബോബന് ഈ ചിത്രത്തിലെത്തുന്നത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 'സൂപ്പര്‍ ഡീലക്സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്.