+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാവൽപിണ്ടി എക്സ്പ്രസ് സിനിമയിലേക്ക്; അക്തറിന്‍റെ ബയോപിക് ഉടൻ

വേ​ഗ​മേ​റി​യ പ​ന്തു​ക​ൾ കൊ​ണ്ടു ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​റ​പ്പി​ച്ച പാ​കി​സ്ഥാ​ൻ പേ​സ​ർ ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ ജീ​വി​തം സി​നി​മ​യാ​വു​ന്നു. ക​ളി​ക്ക​ള​ത്തി​ലെ ബൗ​ളിം​ഗ് വേ​ഗ​ത​കൊ​ണ്ട് റാ​വ​ൽ​പി​
റാവൽപിണ്ടി എക്സ്പ്രസ് സിനിമയിലേക്ക്; അക്തറിന്‍റെ ബയോപിക് ഉടൻ

വേ​ഗ​മേ​റി​യ പ​ന്തു​ക​ൾ കൊ​ണ്ടു ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​റ​പ്പി​ച്ച പാ​കി​സ്ഥാ​ൻ പേ​സ​ർ ഷൊ​യ്ബ് അ​ക്ത​റി​ന്‍റെ ജീ​വി​തം സി​നി​മ​യാ​വു​ന്നു. ക​ളി​ക്ക​ള​ത്തി​ലെ ബൗ​ളിം​ഗ് വേ​ഗ​ത​കൊ​ണ്ട് റാ​വ​ൽ​പി​ണ്ടി എ​ക്സ്പ്ര​സ് എ​ന്ന പേ​രു നേ​ട്ടി​യ താ​ര​ത്തി​ന്‍റെ സി​നി​മ​യു​ടെ പേ​രും അ​തു ത​ന്നെ​യാ​ണ്.

"റാ​വ​ൽ​പി​ണ്ടി എ​ക്സ്പ്ര​സ്, റ​ണ്ണിം​ഗ് എ​ഗ​നി​സ്റ്റ് ദ് ​ഓ​ഡ്സ്' എ​ന്ന് ചി​ത്രം 2023 ന​വം​ബ​ർ 16ന് ​റി​ലീ​സ് ചെ​യ്യും. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് 25 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള മോ​ഷ​ൻ പോ​സ്റ്റ​റും മ​റ്റു വി​വ​ര​ങ്ങ​ളും അ​ക്ത​ർ പുറത്തുവിട്ടത്.

മ​നോ​ഹ​ര​മാ​യ യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി. "​റാ​വ​ൽ​പി​ണ്ടി എ​ക്സ്പ്ര​സ്-​റ​ണ്ണിം​ഗ് എ​ഗ​നി​സ്റ്റ് ദ് ​ഓ​ഡ്സ്' എ​ന്‍റെ ക​ഥ, എ​ന്‍റെ ജീ​വി​തം, എ​ന്‍റെ ജീ​വ​ച​രി​ത്രം സി​നി​മ​യാ​വു​ന്നു. നി​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ഒ​രു യാ​ത്ര​യാ​ണ് ഇ​ത്. ഒ​രു പാ​കി​സ്ഥാ​ൻ കാ​യി​ക​ താ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ വി​ദേ​ശ ചി​ത്രം. പേ​സ​ർ ട്വീ​റ്റി​ൽ കു​റി​ച്ചു.

മു​ഹ​മ്മ​ദ് ഫ​റാ​സ് ഖൈ​സ​റാ​ണ് ഇ​തി​ഹാ​സ ബൗ​ള​റു​ടെ ബ​യോ​പി​ക് ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ക്ത​റി​ന്‍റെ വേ​ഷം ആ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെങ്കിലും സ​ൽ​മാ​ൻ ഖാ​ൻ ത​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ക്ത​ർ മുൻപ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.