പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് 4മ്യൂസിക്സ് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കൊല്ലം അഭിജിത്താണ്.
സിനിമയിൽ ധനുഷ് ആലപിച്ച ഗാനം മുൻപ് പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. തമിഴ് നടൻ പ്രസന്ന, പ്രയാഗമാർട്ടിൻ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, മഡോണ സെബാസ്റ്റ്യൻ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമിക്കുന്നത്.