തെലുഗ് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം "ലൈഗറി'ന്റെ ട്രെയിലർ പുറത്ത്. കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 25-ന് തീയറ്ററുകളിലെത്തും.
കരുത്തനായ കിക്ക്ബോക്സറായിയാണ് ദേവരകൊണ്ട ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍, അനന്യ പാണ്ഡേ, രമ്യ കൃഷ്ണൻ എന്നിവരും ഈ പുരി ജഗന്നാഥ് ചിത്രത്തിൽ അണിനിരക്കുന്നു.
2020-ൽ പ്രാരംഭ ജോലികൾ ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധി അടക്കം നിരവധി തടസങ്ങൾ മറികടന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും പ്രഭാസും സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.