+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ​ത്തി​നാ​യി ചി​ല​വ​ഴി​ച്ച തു​ക തി​രി​കെ ചോ​ദി​ച്ച് നെ​റ്റ്ഫ്‌​ളി​ക്‌​സ്; ന​യ​ന്‍​താ​ര​ക്കും വി​ഗ്നേ​ഷി​നും നോ​ട്ടീ​സ്

ന​യ​ന്‍​താ​ര വി​ഗ്നേ​ഷ് വി​വാ​ഹ സം​പ്രേ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും നെ​റ്റ്ഫ്‌​ളി​ക്‌​സ് പി​ന്‍​മാ​റി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് നെ​റ്
വി​വാ​ഹ​ത്തി​നാ​യി ചി​ല​വ​ഴി​ച്ച തു​ക തി​രി​കെ ചോ​ദി​ച്ച് നെ​റ്റ്ഫ്‌​ളി​ക്‌​സ്; ന​യ​ന്‍​താ​ര​ക്കും വി​ഗ്നേ​ഷി​നും നോ​ട്ടീ​സ്

ന​യ​ന്‍​താ​ര വി​ഗ്നേ​ഷ് വി​വാ​ഹ സം​പ്രേ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും നെ​റ്റ്ഫ്‌​ളി​ക്‌​സ് പി​ന്‍​മാ​റി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് നെ​റ്റ്ഫ്‌​ളി​ക്‌​സ്. വി​വാ​ഹ​ചി​ല​വി​നാ​യി ചി​ല​വ​ഴി​ച്ച തു​ക മ​ട​ക്കി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

സം​പ്രേ​ക്ഷ​ണ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​തി​നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ ചി​ല​വ് മു​ഴു​വ​ന്‍ വ​ഹി​ച്ച​ത് നെ​റ്റ്ഫ്‌​ളി​ക്‌​സ് ആ​യി​രു​ന്നു. 25 കോ​ടി രൂ​പ​യ്ക്കാ​ണ് വി​വാ​ഹ​ സം​പ്രേ​ക്ഷ​ണാ​വ​കാശം ദ​മ്പ​ദി​ക​ള്‍ നെ​റ്റ്ഫ്‌​ളി​കി​സി​ന് ന​ല്‍​കി​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് കൃ​ത്യം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ വി​ഗ്നേ​ഷ് പ​ങ്കു വ​ച്ച​താ​ണ് പി​ന്‍​മാ​റാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​ന്‍ വൈ​കു​ന്ന​ത് ന​യ​ന്‍​താ​ര​യു​ടെ ആ​രാ​ധ​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​കും എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ഘ്‌​നേ​ഷ് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട​ത്.

ര​ജ​നി​കാ​ന്ത്, ഷാ​രൂ​ഖ് ഖാ​ന്‍, മ​ണി​ര​ത്‌​നം,സൂ​ര്യ, ജ്യോ​തി​ക, വി​ജ​യ് സേ​തു​പ​തി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​തും പ്ര​ശ്‌​ന​മാ​യി. ജൂ​ണ്‍ 9ന് ​മ​ഹാ​ബ​ലി​പു​ര​ത്തെ റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു ആ​ഡം​ബ​ര വി​വാ​ഹം ന​ട​ന്ന​ത്.​സം​വി​ധാ​യ​ക​ന്‍ ഗൗ​തം വാ​സു​ദേ​വ മേ​നോ​നാ​ണ് നെ​റ്റ്ഫ്ളി​ക്സി​ന് വേ​ണ്ടി വി​വാ​ഹം ഒ​രു​ക്കി​യ​തെ​ന്നും വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.