+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹചി​ത്രം പങ്കുവച്ച് ഗോപി സുന്ദർ

പ​ള​നി​യി​ല്‍ വെ​ച്ച് വി​വാ​ഹി​ത​രാ​യ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി​സു​ന്ദ​ര്‍. നെ​റ്റി​യി​ല്‍ കു​ങ്കു​മം ചാ​ര്‍​ത്തി​യാ​ണ് അ​മൃ​ത​യു​ള്ള​ത്. ഇ​രു​വ​രും ഹാ​രം അ​ണി​
വി​വാ​ഹചി​ത്രം പങ്കുവച്ച് ഗോപി സുന്ദർ

പ​ള​നി​യി​ല്‍ വെ​ച്ച് വി​വാ​ഹി​ത​രാ​യ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി​സു​ന്ദ​ര്‍. നെ​റ്റി​യി​ല്‍ കു​ങ്കു​മം ചാ​ര്‍​ത്തി​യാ​ണ് അ​മൃ​ത​യു​ള്ള​ത്. ഇ​രു​വ​രും ഹാ​രം അ​ണി​ഞ്ഞു നി​ല്‍​ക്കു​ന്ന​തും ചിത്രത്തിൽ കാണാം.

പ​ള​നി മു​രു​ക​ന് ഹ​രോ ഹ​രോ എ​ന്ന കു​റി​പ്പോ​ടു കൂ​ടി​യാ​ണ് ഗോ​പിസുന്ദർ ചി​ത്രം പങ്കുവച്ചിരിക്കുന്നത്. പ​ച്ച നി​റ​മു​ള്ള സാ​രി​യി​ൽ അ​തി സു​ന്ദ​രി​യാ​യാ​ണ് അ​മൃ​ത നി​ൽ​ക്കു​ന്ന​ത്. മു​ണ്ടും ഷ​ർ​ട്ടു​മി​ട്ട് അ​മൃ​ത​യെ ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഗോ​പി സു​ന്ദ​ർ.

കഴിഞ്ഞ ദിവസം ഇരുവരും ഒന്നിക്കുന്ന ഒരു ആൽബത്തിന്‍റെ പ്രമോ പുറത്തുവിട്ടിരുന്നു. പ്ര​ണ​യ​വും സ്‌​നേ​ഹ​വും പ​ങ്കി​ടുന്ന വീ​ഡി​യോ​യാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഞ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ സിം​ഗി​ള്‍ വ​രു​ന്നു. ഞ​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളും ആ​ശം​സ​ക​ളും കൂ​ടെ വേ​ണം.

പ്രി​യ​പ്പെ​ട്ട സ​ദാ​ചാ​ര​ക്കാ​രെ എ​ല്ലാ ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി​യും പ​റ​യ​ട്ടെ ഇ​ത് നി​ങ്ങ​ളു​ടെ വ​ഴി​യ​ല്ല. നി​ങ്ങ​ളു​ടെ വീ​ക്ഷ​ണ​ങ്ങ​ളെ പ്ര​കോ​പി​ക്കാ​നു​ള്ള ശ്ര​മ​മ​ല്ല ഇ​ത്. ഇ​ത് നി​ങ്ങ​ൾക്കു വേണ്ടി ഉള്ളതല്ല എന്ന് വി​ചാ​രി​ക്ക​ണം. വീ​ഡി​യോ പ​ങ്കി​ട്ട് ഗോ​പി സു​ന്ദ​ര്‍ ഇങ്ങനെ കുറിച്ചിരുന്നു.