നടി ഇഷാനി കൃഷ്ണയുടെ ഫാഷന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് താരം എത്തുന്നത്. ഇഷാനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചത്.
താരത്തിന്റെ ചിത്രങ്ങളെല്ലാം അതിമനോഹരമായി എടുത്തിരിക്കുന്നത് ജിക്സണ്‍ എന്ന ഫോട്ടോഗ്രഫറാണ്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇഷാനിയുടെ സഹോദരിയും നടിയുമായ അഹാന പൊളിച്ചു മുത്തേ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
കൊച്ചിയിലാണ് ഫോട്ടോ ഷൂട്ട് നടന്നത്. അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാനയുമാണ് ഷോട്ടോഷൂട്ടിന് നേത്യത്വം നല്‍കിയത്.