+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ക​ര​ത​ നിറയുന്ന ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ,ചെ​ളി പൊ​തി​ഞ്ഞ് ഫ​ഹ​ദ് ഫാ​സി​ൽ; മ​ല​യ​ൻ​കു​ഞ്ഞ് മേ​ക്കിം​ഗ് വീ​ഡി‌​യോ

മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍. അ​തി​ന്‍റെ ഭീ​ക​ര​ത എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​ണെ​ന്ന് കാ​ണി​ച്ചു ത​രി​ക​യാ​ണ് മ​ല​യ​ന്‍​കു​ഞ്ഞിന്‍റെ മേ​ക്കിം​ഗ് വീ​ഡി​യ
ഭീ​ക​ര​ത​ നിറയുന്ന ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ,ചെ​ളി  പൊ​തി​ഞ്ഞ്  ഫ​ഹ​ദ് ഫാ​സി​ൽ; മ​ല​യ​ൻ​കു​ഞ്ഞ് മേ​ക്കിം​ഗ് വീ​ഡി‌​യോ

മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍. അ​തി​ന്‍റെ ഭീ​ക​ര​ത എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​ണെ​ന്ന് കാ​ണി​ച്ചു ത​രി​ക​യാ​ണ് മ​ല​യ​ന്‍​കു​ഞ്ഞിന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ. 40 അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​ര​ത്തെ സൂ​ചി​പ്പി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ ​പേ​ടി​പെ​ടു​ത്ത​ലു​ക​ളു​ടെ ആ​ഴം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ഈ ​മേ​ക്കിം​ഗ് വീ​ഡി​യോ ക​ണ്ടാ​ല്‍ മ​ന​സി​ലാ​കും.



മ​ഹാ​മാ​രി ത​ക​ര്‍​ത്തു​പെ​യ്യു​മ്പോ​ള്‍ അ​തി​നൊ​പ്പം ത​ക​ര്‍​ന്ന​ടി​യു​ന്ന അ​നേ​കം ജീ​വി​ത​ങ്ങ​ള്‍ കൂ​ടി​യു​ണ്ട് ന​മു​ക്ക് ചു​റ്റും. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത മു​റി​വു​മാ​യി ഇ​ന്നും ന​മു​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍.

അ​ത്ത​രം ജീ​വി​ത​ങ്ങ​ളു​ടെ ഓ​ര്‍​മ​പെ​ടു​ത്ത​ലാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന 'മ​ല​യ​ന്‍​കു​ഞ്ഞ്. ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍​ക്കും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ അ​തി​ജീ​വ​നം പ്ര​മേ​യ​മാ​കു​ന്ന മ​ല​യ​ന്‍ കു​ഞ്ഞ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​ജി​മോ​നാ​ണ്. എ. ​ആ​ര്‍.​റ​ഹ്മാ​നാ​ണ് സം​ഗി​തം ഒ​രു​ക്കു​ന്ന​ത്.

ര​ജി​ഷ വി​ജ​യ​ന്‍, ഇ​ന്ദ്ര​ന്‍​സ്, ജാ​ഫ​ര്‍ ഇ​ടു​ക്കി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട് മ​ല​യ​ന്‍​കു​ഞ്ഞി​ന്. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. മ​ല​യ​ന്‍​കു​ഞ്ഞി​ലൂ​ടെ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ഛായാ​ഗ്ര​ഹ​ക​ന്‍ എ​ന്ന ടൈ​റ്റി​ലിം​ഗ് കൂ​ടി സ്വ​ന്ത​മാ​ക്കു​ക​യാ​ണ്.