ലാല്‍ ജോസ് ചിത്രം 'സോളമന്റെ തേനീച്ചകള്‍' ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് സമൂഹമാധ്യമത്തിലൂടെ ട്രെയിലര്‍ പങ്കുവച്ചത്. ജോജു ജോര്‍ജാണ് ചിത്രത്തില്‍ നായകന്. സോളമന് എന്ന ടൈറ്റില്‍ കഥാപാത്രത്തയാണ് താരം അവതരിപ്പിക്കുന്നത്.
മണികണ്ഠൻ, വിന്‍സി അലോഷ്യസ്, ദര്‍ശന, ശംഭു, അഡീസ് അക്കര എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 18-ന് തിയറ്ററിലെത്തും. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ചിത്രത്തില്‍ നാല് ഗാനങ്ങളാണുള്ളത്. പത്ത് വര്‍ഷത്തിനുശേഷം ലാല്‍ ജോസും വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകള്‍. പി.ജി.പ്രഗീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.